ഓട്ടോയില്‍ കടത്തുകയായിരുന്ന വിദേശമദ്യം പോലീസ് പിടികൂടി

Posted on: 13 Aug 2015ചെര്‍ക്കള: ഓട്ടോയില്‍ കടത്തുകയായിരുന്ന വിദേശമദ്യം വാഹനപരിശോധനയ്ക്കിടയില്‍ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ബേവിഞ്ചയിലാണ് 243 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 12 കുപ്പി ബിയറും പിടികൂടിയത്. മദ്യം കടത്തുകയായിരുന്ന പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മൈലാട്ടിയിലെ പി.സുനിലിനെ (22) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വിദ്യാനഗര്‍ എസ്.ഐ. മുട്ടത്ത് ലക്ഷ്മണനാണ് പിടികൂടിയത്.

More Citizen News - Kasargod