ജൈവോദ്യാനം പുതുമോടിയിലേക്ക്‌

Posted on: 13 Aug 2015നീലേശ്വരം: നഗരസഭയുടെ ജൈവനഗരം പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്ത് ഒരുക്കിയ ജൈവോദ്യാനം പുതുമോടിയിലേക്ക്. ഉദ്യാനത്തില്‍നട്ട വാഴകള്‍ ഭൂരിഭാഗവും പരിചരണമില്ലാതെ നശിച്ചതും പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് മുകളില്‍ ഒരുക്കിയ ഉദ്യാനത്തിന്റെ പോരായ്മകളും ചൂണ്ടികാട്ടി മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് നഗരസഭയുടെ പുനര്‍ചിന്തനത്തിന് വഴി ഒരുക്കിയത്.
കുഴിച്ചുമൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കിളച്ചെടുത്ത് അവിടം ചെമ്മണ്ണ് നിറയ്ക്കുകയും മണ്ണിന്റെ ജൈവഗുണം പരിശോധിക്കുകയുംചെയ്തു. പടന്നക്കാട് കാര്‍ഷിക കോളേജിലെ കൃഷിശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയില്‍ മണ്ണിന് ഒരുവിധ ജൈവഗുണവും ഇല്ലെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി മറ്റുപ്രദേശങ്ങളില്‍നിന്ന് ജൈവഗുണമുള്ള മണ്ണ് കൊണ്ടുവന്നാണ് ഇപ്പോള്‍ ഉദ്യാനത്തില്‍ നിറച്ചിരിക്കുന്നത്. ഇവിടെ പുതുതായി വാഴക്കന്നുകള്‍ വെച്ചുപിടിപ്പിക്കുകയും കപ്പക്കൃഷി ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയോളമായി നഗരസഭയിലെ താത്കാലിക ശുചീകരണത്തൊഴിലാളികള്‍ പൂര്‍ണമായും ഉദ്യാനത്തിന്റെ പരിചരണത്തിലാണ്. ഉദ്യാനത്തിന് സമീപത്തായി ജൈവകൂടാരവും ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കി.

More Citizen News - Kasargod