ഖാദി ഓണം മേള തുടങ്ങി

Posted on: 13 Aug 2015കാഞ്ഞങ്ങാട്: രാംനഗര്‍ റോഡ് കണ്ണൂര്‍ സര്‍വോദയസംഘം ശാഖയില്‍ ഖാദി ഗ്രാമോദ്യോഗ് ഭവന്‍ സംഘടിപ്പിക്കുന്ന ഖാദി ഓണം വിപണന മേളയ്ക്ക് തുടക്കമായി. നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനംചെയ്തു. ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ചിന്മയ മിഷന്‍ പ്രസിഡന്റ് വി.മാധവന്‍ നായര്‍ ആദ്യവില്പന ഏറ്റുവാങ്ങി.
ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍, സംഘം ഇന്‍സ്‌പെക്ടര്‍ എ.പി.ബാലന്‍കുട്ടി, മാനേജര്‍ വി.എന്‍.രവീന്ദ്രനാഥന്‍ എന്നിവര്‍ സംസാരിച്ചു. മേളയുടെ ഭാഗമായി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും സമ്മാനങ്ങളും ലഭിക്കും.

More Citizen News - Kasargod