സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി കെ.പി.മോഹനന്‍ അഭിവാദ്യം സ്വീകരിക്കും

Posted on: 13 Aug 2015കാസര്‍കോട്: ആഗസ്ത് 15ന് രാവിലെ എട്ടുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യസമര സേനാനികളും ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും പൊതുജനങ്ങളും പരിപാടികളില്‍ സംബന്ധിച്ച് സ്വാതന്ത്ര്യദിനാഘോഷം വിജയിപ്പിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും സ്വാതന്ത്ര്യദിന പരേഡില്‍ സംബന്ധിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

More Citizen News - Kasargod