എ.കെ.എസ്.ടി.യു. വിദ്യാഭ്യാസ രക്ഷാജാഥ 13-ന്

Posted on: 13 Aug 2015കാസര്‍കോട്: 'കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന് കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് എ.കെ.എസ്.ടി.യു. സംസ്ഥാനസമിതി കാസര്‍കോട് മുതല്‍ തൃശ്ശൂര്‍വരെ നടത്തുന്ന വിദ്യാഭ്യാസ രക്ഷാജാഥ സപ്തംബര്‍ 13-ന് നടക്കും. വൈകിട്ട് നാലുമണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുെവച്ച് ജാഥ സി.പി.ഐ. കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. എ.കെ.എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍ ജാഥാലീഡറും യൂസഫ് കോറോത്ത് ജാഥാ മാനേജറും കെ.കെ.ഭാസ്‌കരന്‍മാസ്റ്റര്‍, വി.നാരായണന്‍, ടി.ഭാരതി എന്നിവര്‍ ജാഥാഗംങ്ങളുമാണ്. ജാഥയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ടി.അജയകുമാര്‍ അധ്യക്ഷതവഹിച്ചു. ജയന്‍ നീലേശ്വരം, ഹേമചന്ദ്രന്‍, പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ മൂന്നുദിവസമായി നടത്തിവരുന്ന ധാര്‍മികസമരത്തില്‍ എ.കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

More Citizen News - Kasargod