മാര്‍ച്ച് നടത്തും

Posted on: 13 Aug 2015



കാസര്‍കോട്: സ്വകാര്യ ആസ്​പത്രിയില്‍ ജോലിചെയ്യുന്ന നഴ്‌സിനെ രോഗിയുടെ കൂടെനിന്ന ആള്‍ റൈറ്റിങ്പാഡ് കൊണ്ട് മുഖത്തടിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രൈവറ്റ് ഹോസ്​പിറ്റല്‍ ആന്‍ഡ് ഫാര്‍മസി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു.) 14-ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി പി.രാഘവന്‍ ഉദ്ഘാടനംചെയ്യും.

More Citizen News - Kasargod