അഴുക്കുചാല്‍ ചേംബര്‍ മണ്ണിട്ട് നികത്തി പ്രതിഷേധം സമരത്തിന് നേതൃത്വം നല്കിയവര്‍ അറസ്റ്റില്‍

Posted on: 12 Aug 2015മംഗളൂരു: റെയില്‍വേ കോളനിയിലും പൊതുനിരത്തിലും മലവും മലിനജലവും ഒഴുക്കുന്നത് തടയാന്‍ നടപടി കൈക്കൊള്ളാത്ത സിറ്റി കോര്‍പ്പറേഷന്റെ നിലപാടില്‍ അഴുക്കുചാല്‍ േചംബര്‍ മണ്ണിട്ട് നികത്തി ജീവനക്കാരുടെ പ്രതിഷേധം. തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്കിയ െറയില്‍വേ ട്രേഡ് യൂണിയന്‍ നേതാക്കളെ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് കതകില്‍ മുട്ടിവിളിച്ചാണ് നേതാക്കളെ അറസ്റ്റുചെയ്തത്.
ദക്ഷിണ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ മംഗളൂരു ശാഖ സെക്രട്ടറി ആനന്ദന്‍, ഖജാന്‍ജി ആര്‍.കെ.സിങ് എന്നിവരാണ് അറസ്റ്റിലായത്. സംഘടനയുടെ മുന്‍നിര പ്രവര്‍ത്തകരായ വിജയന്‍, രമേഷ്, നാരായണന്‍ എന്നിവരും കേസില്‍ പ്രതികളാണ്. എന്നാല്‍, ഇവരെ പിടികൂടാന്‍ പോലീസിനായില്ല.
ദക്ഷിണ കന്നഡ ജില്ലാ ആസ്​പത്രിയായ വെന്‍ലോക്കില്‍നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടുംവിധം അഴുക്കുചാല്‍ ചേംബര്‍ മണ്ണിട്ട് നികത്തിയത് ഗുരുതര പ്രത്യാഘാതത്തിന് ഇടനല്കുമെന്ന സിറ്റി കോര്‍പ്പറേഷന്റെ പരാതിയിന്മേലാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കിയത്. വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

More Citizen News - Kasargod