കോണ്‍ഗ്രസ് കുടുംബസംഗമം

Posted on: 12 Aug 2015നീലേശ്വരം: കോണ്‍ഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തില്‍ ചിറപ്പുറത്ത് കുടുംബസംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറിയായി നിയമിതനായ മാമുനി വിജയന്‍, നാടക സംവിധായകന്‍ ഇ.വി.സി., പി.ടി.ബാലകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലൂസ് ടു വിജയികളായ ശ്വേതാരാജ്, ഹേമന്ത്രാജ്, മൊഹസീനത്ത്, ഹസ്‌നത്ത് എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍, പി.അരവിന്ദാക്ഷന്‍, സി.വിദ്യാധരന്‍, കെ.വി.ശശികുമാര്‍, കെ.പി.രാജു, എം.വി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

ഡോ. എ.പി.ജെ.അബ്ദുല്‍കലാം അനുസ്മരണം

നീലേശ്വരം:
പട്ടേന ജനശക്തി സാംസ്‌കാരികവേദിയും ജനശക്തി വായനശാല ആന്‍ഡ് ഗ്രന്ഥാലയവും 14-ന് വൈകിട്ട് നാലിന് സാംസ്‌കാരികവേദിയില്‍ ഡോ. എ.പി.ജെ.അബ്ദുല്‍കലാം അനുസ്മരണം നടത്തും. വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും. എ.വി.സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. കെ.കൃഷ്ണന്‍ ഭട്ടതിരി അനുസ്മരണപ്രഭാഷണം നടത്തും.

സീനിയര്‍ സിറ്റിസണ്‍സ് ഫോറം ധര്‍ണ നടത്തും

നീലേശ്വരം:
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 18-ന് ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭാ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തും. നീലേശ്വരം നഗരസഭാ കമ്മിറ്റിയുടെയും പിലിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്തയോഗം ധര്‍ണ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പി.യു.ഡി.നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.സുകുമാരന്‍, പി.സി.ബാലചന്ദ്രന്‍, കെ.മുരുഗപ്പന്‍ ആചാരി, എ.രാഘവന്‍ നായര്‍, ഇ.തമ്പാന്‍ നായര്‍, പി.ഗോപിനാഥന്‍ നായര്‍, കെ.കുഞ്ഞിരാമന്‍, കെ.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.

വിനായകചതുര്‍ഥി ആഘോഷം

നീലേശ്വരം:
പുതുക്കൈ സദാശിവക്ഷേത്രത്തില്‍ 18-ന് വിനായകചതുര്‍ഥി ആഘോഷം നടത്തും. രാവിലെ ഏഴിന് ക്ഷേത്രംതന്ത്രിമാരുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. ഹോമത്തില്‍ പങ്കാളികളാകുന്നവര്‍ 9961180736 എന്ന നമ്പറില്‍ ബന്ധപ്പെടണം.

വ്യാപാരിദിനം മറ്റൊരു ദിവസത്തേക്ക് മാറ്റണം

നീലേശ്വരം:
ആഗസ്ത് ഒമ്പത് ക്വിറ്റ് ഇന്ത്യാദിനമായിരിക്കെ, അന്നുതന്നെ വ്യാപാരിദിനമായി പ്രഖ്യാപിച്ചത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് വ്യാപാരി വ്യവസായി ആന്‍ഡ് ജനറല്‍ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ചന്ദ്രനും ജനറല്‍ സെക്രട്ടറി പി.വി.ഗിരീശന്‍ ഗുരുക്കളും പ്രധാനമന്ത്രിക്കും കേന്ദ്ര വ്യവസായമന്ത്രിക്കും നിവേദനം നല്‍കി.

More Citizen News - Kasargod