കുന്നുംകൈ-ചിറ്റാരിക്കാല്‍ റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി

Posted on: 12 Aug 2015ചിറ്റാരിക്കാല്‍: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ കുന്നുംകൈ-ചിറ്റാരിക്കാല്‍ റോഡ് നാട്ടുകാര്‍ ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. ഗോക്കടവ് ഉദയവായനശാലയുടെയും ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ റോഡുപണി നടത്തിയത്. ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് റോഡിലെ കുഴികള്‍ നികത്തിയത്. റോഡരികിലെ കാടും വെട്ടിനീക്കി. ജോണി എടപ്പാടി, റോഷന്‍ മണ്ഡപത്തില്‍, അരവിന്ദാക്ഷന്‍, തോമാച്ചന്‍ വേങ്ങാച്ചോട്ടില്‍ എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod