നീലേശ്വരം സനാതന കോളേജില്‍ 'മധുരം മലയാളം'

Posted on: 12 Aug 2015നീലേശ്വരം: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ നീലേശ്വരത്ത് പ്രവര്‍ത്തിച്ചുവരുന്ന സനാതന എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി തുടങ്ങി.
എഡ്യുക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കെ.ഇ.രാധാകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കോളേജ് യൂനിയന്‍ ചെയര്‍മാന്‍ കെ.സുമിത്ത്‌ലാലിന് കെ.ഇ.രാധാകൃഷ്ണന്‍ മാതൃഭൂമി പത്രം കൈമാറി. കോളേജ് പ്രിന്‍സിപ്പല്‍ എം.സരോജിനി അധ്യക്ഷത വഹിച്ചു. സനാതന എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.വിജയന്‍, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ കെ.സുമിത്ത്‌ലാല്‍, അധ്യാപകരായ എം.വി.രാജീവന്‍, എ.പുഷ്പ, മാതൃഭൂമി മാര്‍ക്കറ്റ് ഏജന്റ് ഡി.രാജന്‍, കെ.പി.വി.ലതിന്‍ എന്നിവര്‍ സംസരിച്ചു. മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധി ബാബു തോമസ് പദ്ധതി വിശദീകരിച്ചു. കോളേജില്‍ അടുത്ത ഒരു വര്‍ഷം മാതൃഭൂമി പത്രം ലഭിക്കും.

More Citizen News - Kasargod