ആളൊഴിഞ്ഞപറമ്പിലെ കുഴി പോലീസിന് തലവേദനയായി; കുഴി നീക്കിയപ്പോള്‍ കണ്ടത് പാറക്കല്ലുകള്‍

Posted on: 12 Aug 2015പെരിയ: ആളൊഴിഞ്ഞപറമ്പില്‍ കണ്ടെത്തിയ കുഴി പോലീസിന് തലവേദനയായി. മാവുങ്കാല്‍ സ്വദേശി ഗംഗാധരന്‍ ആചാരിയുടെ മുത്തനടുക്കത്തെ പറമ്പില്‍ മണ്ണ് മൂടിയനിലയില്‍ കണ്ടെത്തിയ കുഴിയാണ് പോലീസിനും നാട്ടുകാര്‍ക്കും തലവേദനയായത്. ഗംഗാധരന്‍ ആചാരിയുടെ പറമ്പില്‍ പശുവിനെ മേയ്ക്കാനെത്തിയ അയല്‍വാസിയാണ് മണ്ണ് നീക്കിയനിലയില്‍ കണ്ടത്. വിവരം ഗംഗാധരന്‍ ആചാരിയെ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് ബേക്കല്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി ഏറെവൈകുവോളം കുഴിയിലെ മണ്ണ് നീക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വലിയ പാറക്കല്ലുകള്‍ നിറച്ച നിലയിലായിരുന്നു കുഴി. മൃതദേഹം മൂടിയതാണെന്ന വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ കുഴിനീക്കുന്നത് കാണാന്‍ തടിച്ചുകൂടിയിരുന്നു.
ചൊവ്വാഴ്ച രാവിലെയും ബേക്കല്‍ പോലീസ് സ്ഥലത്തെത്തി കുഴിയെടുത്തതിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍ പരിശോധിച്ചു. കുഴിയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും കുഴിയെടുത്ത സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ബേക്കല്‍ പോലീസ് അറിയിച്ചു.

More Citizen News - Kasargod