കര്‍ക്കടക വാവുബലി

Posted on: 12 Aug 2015അട്ടേങ്ങാനം: ബേളൂര്‍ ശിവക്ഷേത്രത്തിലെ കര്‍ക്കടക വാവുബലി ചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

ലംപ്‌സം ഗ്രാന്റ് തുക വര്‍ധിപ്പിക്കണം

കാഞ്ഞങ്ങാട്:
വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്!സം ഗ്രാന്റ് തുക 1000 രൂപയാക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം ദളിത് കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരണയോഗം ആവശ്യപ്പെട്ടു. കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ബാബുരാജ് ഉദ്ഘാടനംചെയ്തു.
ഭാരവാഹികള്‍: ബാബു കരുവാച്ചേരി (പ്രസി.), യശോദ മാധവന്‍, പവിത്രന്‍ (വൈ. പ്രസി.), ഷാജിമോന്‍ ആവിക്കര (ജന. സെക്ര.), നിഷ (ഖജാ.).

വളം വിതരണം

കാഞ്ഞങ്ങാട്:
കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള വളംവിതരണം 31 മുതല്‍ സപ്തംബര്‍ എട്ടുവരെ നടക്കും. തെങ്ങ് കര്‍ഷകര്‍ക്കുള്ള വേപ്പിന്‍പിണ്ണാക്കും ഡോളോമൈറ്റും കവുങ്ങ് കര്‍ഷകര്‍ക്കുള്ള തുരിശും ചുണ്ണാമ്പുമാണ് വിതരണംചെയ്യുക.

More Citizen News - Kasargod