സംഘാടകസമിതിയായി സംസ്ഥാന ടി.ടി.ഐ. കലോത്സവം കാഞ്ഞങ്ങാട്ട്

Posted on: 12 Aug 2015കാഞ്ഞങ്ങാട്: ടി.ടി.ഐ., പി.പി.ടി.ടി.ഐ. സംസ്ഥാന കലോത്സവം സപ്തംബര്‍ നാല്, അഞ്ച് തീയതികളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ദേശീയ അധ്യാപകദിനാഘോഷവും ഇത്തവണ കാസര്‍കോട് ജില്ലയിലാണ് നടക്കുന്നത്. ദുര്‍ഗ സ്‌കൂളില്‍ നടന്ന സംഘാടകസമിതി രൂപവത്കരണം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ അധ്യക്ഷയായിരുന്നു. അഡീഷണല്‍ ഡി.പി.ഐ. അനില ജോര്‍ജ് പരിപാടി വിശദീകരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി.ജാനകിക്കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍ എസ്.വജ്രേശ്വരി, വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ സി.രാഘവന്‍, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സൗമിനി കല്ലത്ത്, എ.ഇ.ഒ. ടി.എം.സദാനന്ദന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കൃഷ്ണകുമാര്‍, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.ബാലന്‍, ആര്‍.എം.എസ്. പ്രോജക്ട് ഓഫീസര്‍ രാജേന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ.ബസുമതി, പ്രഥമാധ്യാപകന്‍ ബി.ശ്രീഹരി ഭട്ട്, പല്ലവ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod