കിഞ്ഞണ്ണ റൈയുടെ മരണത്തില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു

Posted on: 12 Aug 2015ബദിയടുക്ക: കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ മരണത്തില്‍ അനുശോചിച്ച് ബദിയടുക്ക ബസ്സ്റ്റാന്‍ഡ് പരിസരത്ത് സര്‍വകക്ഷിയോഗം ചേര്‍ന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷതവഹിച്ചു. കേശവപ്രസാദ് നാണിത്തിലു, മുന്‍ എം.എല്‍.എ. സി.എച്ച്.കുഞ്ഞമ്പു, ടി.കൃഷ്ണന്‍, സുരേഷ്‌കുമാര്‍ ഷെട്ടി, പി.ജി.ചന്ദ്രഹാസ റൈ, പി.എന്‍.ആര്‍.അമ്മണ്ണായ, ജീവന്‍ തോമസ്, ബി.ജഗന്നാഥ ഷെട്ടി, അഹമദലി കുമ്പള, മഞ്ചുനാഥ മാന്യ, ശ്യാമപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod