ഓവുചാലില്‍നിന്നുള്ള മലിനജലം വീട്ടുകിണറ്റില്‍ നിറയുന്നു

Posted on: 12 Aug 2015ഉദുമ: കെ.എസ്.ടി.പി. റോഡിന്റെ ഓവുചാലില്‍നിന്നുള്ള മലിനജലം വീട്ടുകിണറ്റില്‍ നിറയുന്നതായി പരാതി.
ഉദുമ പഞ്ചായത്ത് ഓഫീസിന്റെ തെക്കുവശത്തുള്ള ശ്രീജ നിലയത്തിലെ സുരേഷിന്റെ കിണറാണ് മലിനജലംനിറഞ്ഞ് ഉപയോഗശൂന്യമായത്. ഒരാഴ്ചയായി ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. കെ.എസ്.ടി.പി. റോഡിന്റെ ഓവുചാല്‍ ഉദുമ പഞ്ചായത്ത് ഓഫീസിനുസമീപം നിര്‍മാണം അവസാനിപ്പിച്ചു. ഇതുമൂലം ഓവുചാലില്‍ക്കൂടി ഒഴുകിയെത്തുന്ന മലിനജലം തൊട്ടടുത്തുള്ള കിണറ്റില്‍ എത്തുകയാണ്. വീട്ടുടമ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതിനല്കി.

More Citizen News - Kasargod