റീ ടാറിങ് നടത്തിയ റോഡിന്റെ തകര്‍ച്ച അന്വേഷിക്കണം

Posted on: 12 Aug 2015കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വിഹിതമായ ഒമ്പത് ലക്ഷം രൂപ കൊണ്ട് റീടാറിങ് നടത്തിയ ഇടവുങ്കാല്‍ ചാത്തങ്കൈ റോഡ് ദിവസങ്ങള്‍ക്കകം തകര്‍ന്നത് അന്വേഷിക്കണമെന്ന് ചാത്തങ്കൈ വികസന സമിതി ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗത്തില്‍ ടി.നാരായണന്‍ അധ്യക്ഷതവഹിച്ചു. വി.ശശിധരന്‍, എം.നാരായണന്‍ നായര്‍, എ.രാധാകൃഷ്ണന്‍, സി.കുഞ്ഞിക്കണ്ണന്‍, സി.എച്ച്.മുഹമ്മദ്, സി.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: നാരായണന്‍ (കണ്‍.!), സി.കെ.വിനോദ് (ജോ. കണ്‍), മുഹമ്മദലി (ചെയ.), സി.എച്ച്.മുഹമ്മദ്, വി.ബാലകൃഷ്ണന്‍ !(വൈസ് ചെയ.), എം.മോഹനന്‍ !(ഖജാ.).

മലയോരഹൈവേ സര്‍വേയിലെ അപാകം പരിഹരിക്കണം

ബേഡകം:
മലയോര ഹൈവേ സംബന്ധിച്ച് നാറ്റ്പാക് നടത്തിയ സര്‍വേയില്‍ പടുപ്പ്-ആനക്കല്ല് ഭാഗത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ടാണെന്നും ഇത് തിരുത്തണമെന്നും കരിവേടകം ചൈതന്യ സ്വാശ്രയ സംഘം യോഗം ആവശ്യപ്പെട്ടു. ഹൈവേയുടെ ഭാഗമായ പടുപ്പ്-ആനക്കല്ല് ദൂരം നാല് കിലോമീറ്റര്‍ എന്നാണ്. ഇത് യഥാര്‍ഥത്തില്‍ 800 മീറ്റര്‍ മാത്രമാണ്. ഹൈവേ പടുപ്പ്-ആനക്കല്ല്-കരിവേടകം-മാലക്കല്ല് വഴി തിരിച്ചുവിടണമെന്നും സംഘം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ജോസഫ് തയ്യില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാധകൃഷ്ണന്‍, ഖജാന്‍ജി കെ.എസ്.ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod