ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Posted on: 12 Aug 2015നീലേശ്വരം: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ചുമട്ടുതൊഴിലാളി യണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. ക്ഷേമനിധി ബോര്‍ഡില്‍നിന്ന് നല്‍കിവരുന്ന എല്ലാ ആനുകൂല്യങ്ങളും ഇരട്ടിയാക്കണമെന്നും തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.വി.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. കെ.വി.ജോര്‍ജ്, പി.ദാമോദരന്‍, എസ്.കെ.ഷാജി, എ.പി.മോഹനന്‍, മധു പരപ്പ, കരുണാകരന്‍ എണ്ണപ്പാറ, വി.ദാമോദരന്‍, പി.പി.കുഞ്ഞിക്കണ്ണന്‍, കെ.എം.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

ഡിഗ്രി സീറ്റൊഴിവ്

നീേലശ്വരം:
കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ ഒന്നാംവര്‍ഷ ബി.കോം. (കോ ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍), ബി.എസ്സി. (ഫിസിക്‌സ്), ബി.എ. ഇംഗ്ലീഷ് കോഴ്‌സുകളില്‍ എസ്.സി., എസ്.ടി. വിഭാഗത്തിന് സീറ്റ് ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍സഹിതം ആഗസ്ത് 17-ന് രാവിലെ കോളേജിലെത്തണം. ഫോണ്‍: 0467 2216244.

More Citizen News - Kasargod