'ആയുഷ് കേന്ദ്രം' കാസര്‍കോട്ട് വേണം

Posted on: 12 Aug 2015



കാസര്‍കോട്: പാരമ്പര്യ ചികിത്സാവിധികള്‍കൂടി ഉള്‍ക്കൊള്ളിച്ച് നടപ്പാക്കുന്ന ആയുഷിന്റെ കേന്ദ്രം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ സ്ഥാപിക്കണമെന്ന് എന്‍വിസാജ് യോഗം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാസമ്പ്രദായങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള സാന്ത്വന പരിചരണ സംവിധാനം കാസര്‍കോട്ട് മേഖലയില്‍ ആരംഭിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ആയുഷ് കേന്ദ്രം തുടങ്ങുമ്പോള്‍ കാസര്‍കോടിന് പ്രഥമ പരിഗണന നല്കണം -എന്‍വിസാജ് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ലീലാകുമാരിയമ്മ അധ്യക്ഷതവഹിച്ചു. ഡോ. വൈ.എസ്.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ പദ്‌റെ, എം.എ.റഹ്മാന്‍, ജി.ബി.വത്സന്‍, മൊയ്തീന്‍ പൂവടുക്ക, നാരായണന്‍ വൈദ്യര്‍, ബാലാമണി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod