അപേക്ഷ ക്ഷണിച്ചു

Posted on: 12 Aug 2015കാസര്‍കോട്: ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്നുമാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ പരിശീലന കോഴ്‌സുകള്‍ സംഘടിപ്പിക്കും. കാഞ്ഞങ്ങാട് എല്‍.ബി.എസ്. സെന്ററില്‍ നടക്കുന്ന കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആഗസ്ത് 31ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇതിനുമുമ്പ് ഏതെങ്കിലും തരത്തിലുള്ള പുനരധിവാസ പരിശീലനം നേടിയിട്ടുള്ളവരും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം 2,50,000-ല്‍ കൂടുതലുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:04994 256860

More Citizen News - Kasargod