സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസ പ്രഖ്യാപനം സപ്തംബറില്‍

Posted on: 12 Aug 2015കാസര്‍കോട്: അതുല്യം പ്രാഥമികവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 6436 പേര്‍ നാലാംതരം തുല്യതാപരീക്ഷ എഴുതി പാസ്സായി. 4894 പേര്‍ മലയാളത്തിലും 1542 കന്നടയിലുമാണ് പാസ്സായത്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജില്ലയായുള്ള പ്രഖ്യാപനവും അടുത്തമാസം വിപുലമായ പരിപാടികളോടെ നടത്താന്‍ ജില്ലാ സാക്ഷരതാസമിതി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod