കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശനം നടത്തി

Posted on: 12 Aug 2015തൃക്കരിപ്പൂര്‍: കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത വിധം വികസനനേട്ടങ്ങള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയന്ന് കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം കെ.വെളുത്തമ്പു പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ അടിസ്ഥാന തത്ത്വങ്ങളെ ശിഥിലമാക്കുന്ന വേളയില്‍ ഇതിന്റെ അപകടാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനും തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിജയം ഉറപ്പാക്കാനും കോണ്‍ഗ്രസ് നടത്തുന്ന ഗൃഹ സന്ദര്‍ശന പരിപാടി തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.രവി, പി.വി.കണ്ണന്‍, കെ.വി.വിജയന്‍, കെ.വി.മുകുന്ദന്‍, പി.വി.പത്മജ, എള്ളത്ത് കുഞ്ഞികൃഷ്ണന്‍, ഒ.രവി എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod