ഭരണഭാഷാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: 12 Aug 2015കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭരണഭാഷാ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ സപ്തംബര്‍ 30-നകം സമര്‍പ്പിക്കാം. ഭരണഭാഷാ സേവനപുരസ്‌കാരം (സംസ്ഥാനതലം), ഭരണഭാഷാ ഗ്രന്ഥരചനാപുരസ്‌കാരം, ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍മാര്‍ക്കുള്ള പുരസ്‌കാരം എന്നിവയ്ക്കുള്ള അപേക്ഷകള്‍ സര്‍ക്കാറിലേക്കും ജില്ലാതല ഭരണഭാഷാസേവന പുരസ്‌കാരത്തിനായുള്ള അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം സപ്തംബര്‍ 30-നകം സമര്‍പ്പിക്കണം. അപേക്ഷാഫോറവും നിബന്ധനകളും കളക്ടറേറ്റില്‍നിന്ന് ലഭിക്കും.

More Citizen News - Kasargod