ഹജ്ജ് മൂന്നാംഘട്ട സാങ്കേതിക ക്ലാസുകള്‍ 16 മുതല്‍

Posted on: 12 Aug 2015കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കുള്ള മൂന്നാംഘട്ട സാങ്കേതിക ക്ലാസുകള്‍ ആഗസ്ത് 16, 18, 20 തീയതികളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 16-ന് രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയിലും രണ്ടുമണിക്ക് ഉപ്പള ബന്തിയോട് ബദരിയ്യ ജുമാമസ്ജിദ് ഹാളിലും 18-ന് മൂന്നുമണിക്ക് ഇളമ്പച്ചി ബാക്കിരിമുക്ക് മൈതാനം മദ്രസ്സയിലും 20-ന് 10 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ മദ്രസ്സയിലും ക്ലാസുകളുണ്ടാകും. വിശദവിവരങ്ങള്‍ ഹജ്ജ്‌ െട്രയിനര്‍മാര്‍ നല്‍കും. കാസര്‍കോട് മേഖലയിലുള്ളവര്‍ എന്‍.കെ.അമാനുല്ലാഹ് (9446111188), ടി.കെ.സിറാജുദ്ദീന്‍ (9447361652), മുഹമ്മദ് സാലിഹ് (9633644663), ഇ.അബ്ദുള്ളക്കുഞ്ഞി (9746540218) നമ്പറുകളിലും മഞ്ചേശ്വരം മേഖലയിലുള്ളവര്‍ സി.എ.അബ്ദുള്‍ ഖാദിര്‍ (9446411353) നമ്പറിലും കാഞ്ഞങ്ങാട് മേഖലയിലുള്ളവര്‍ ഇ.എം.കുട്ടി ഹാജി (9495459476), അബ്ദുള്‍സത്താര്‍ കെ.പി. (9605035135) നമ്പറുകളിലും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവര്‍ എം.ഇബ്രാഹിം (9447020830) നമ്പറിലും ബന്ധപ്പെടണം.

More Citizen News - Kasargod