വീടൊരുക്കാന്‍ കൂട്ടായ്മയുടെ കൈത്താങ്ങ്‌

Posted on: 12 Aug 2015രാജപുരം: കൂട്ടായ്മയിലൂടെ കൃഷിയൊരുക്കല്‍ മാത്രമല്ല കൂട്ടത്തിലുള്ളവരെ സഹായിക്കല്‍ കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തെളിയിച്ച് അട്ടേങ്ങാനം മൂരിക്കടയിലെ സമൃദ്ധി, സംഗമം കര്‍ഷക സ്വാശ്രയസംഘങ്ങള്‍.
സംഘത്തിലെ അംഗങ്ങളായ മാധവന്‍, രതീഷ് ചെന്തളം എന്നിവര്‍ക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പെടുത്തി 2014-15 വര്‍ഷത്തില്‍ സര്‍ക്കാര്‍ വീട് അനുവദിച്ചിരുന്നു. രണ്ട് പേരും രോഗബാധിതരായതിനാല്‍ വീടിന്റെ പണി തുടങ്ങിയിരുന്നില്ല. ഇതറിഞ്ഞാണ് ഇവരുടെ വീട് നിര്‍മാണത്തിന്റെ ആദ്യഘട്ടപണി സംഘാംഗങ്ങള്‍ ശ്രമദാനത്തിലൂടെ പൂര്‍ത്തീകരിച്ചത്. മനോജ് മൂരിക്കട, ഗോപാലകൃഷ്ണന്‍, സുരേഷ് കുമാര്‍, സി. ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod