ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ് 23-ന്‌

Posted on: 12 Aug 2015ഉദുമ: കൊല്ലം പാരിപ്പള്ളിയില്‍ നടക്കുന്ന 60-ാമത് സംസ്ഥാന പുരുഷ-വനിതാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് 23-ന് കാസര്‍കോട് അശോക് നഗര്‍ ക്ലബ് പരിസരത്ത് നടക്കും.
മത്സരത്തില്‍ പങ്കെടുക്കുന്ന ജില്ലയിലെ കബഡി ക്ലബ് ടീമുകളും അഫിലിയേറ്റ് ചെയ്ത മുഴുവന്‍ റഫറിമാരും ഒഫിഷ്യലുകളും അന്ന് രാവിലെ ഒമ്പത് മണിക്ക് മുമ്പ് എത്തണമെന്ന് ജില്ലാ കബഡി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കളിക്കാരുടെ തൂക്കം 80 കിലോയില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447034355, 9946005143, 9447481702 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

More Citizen News - Kasargod