സി.പി.എം. കാല്‍നടജാഥ നടത്തി

Posted on: 11 Aug 2015ബദിയഡുക്ക: കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളുടെ ജനദ്രോഹനടപടിക്കെതിരെ സി.പി.എം. നടത്തുന്ന ജനകീയ പ്രതിരോധസമരത്തിന്റെ ഭാഗമായി നീര്‍ച്ചാലില്‍ കാല്‍നടജാഥ നടത്തി. സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് പി.രാഘവന്‍, സുബ്ബണ്ണ റൈ, ശങ്കര സി.എച്ച്., കമല, ശോഭ, ഉദയന്‍, ബാലകൃഷ്ണ മണിയാണി, രാധാകൃഷ്ണന്‍ ഷാഫി, ബി.എം.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

റോഡ് സുരക്ഷ ബോധവത്കരണം

ബദിയഡുക്ക:
പെര്‍ള നളന്ദ കോളേജില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. പെര്‍ള ആര്‍.ടി.ഒ. ചെക്‌പോസ്റ്റിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.ദിനേഷ് കുമാര്‍, സി.എ.പ്രദീപ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. കമലാക്ഷ, അശോക മൊട്ടകുഞ്ച, ആസിഫ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod