അധ്യാപക ഒഴിവ്‌

Posted on: 11 Aug 2015മടിക്കൈ: ജി.വി.എച്ച്.എസ്.എസ്. മടിക്കൈ 2-ല്‍ വൊക്കേഷണല്‍ ടീച്ചര്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വിഷയത്തില്‍ അധ്യാപക ഒഴിവുണ്ട്. ബി.വി.എസ്സി. യോഗ്യതയുള്ളവര്‍ക്കും വിരമിച്ച ഡോക്ടര്‍മാര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ച 11-ന് 10.30 ന്.

അപേക്ഷ ക്ഷണിച്ചു

നീലേശ്വരം:
ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ കേരള ശാഖ നീലേശ്വരം ഹിന്ദി മഹാവിദ്യാലയത്തില്‍ സപ്തംബര്‍ 2-ന് തുടങ്ങുന്ന പ്രാഥമിക്, മാധ്യമ, രാഷ്ട്രഭാഷ, പ്രവേശിക തുടങ്ങിയ പ്രാരംഭ കോഴ്‌സുകള്‍ക്കും വിശാരദ്, പ്രവീണ്‍ തുടങ്ങിയ കോഴ്‌സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും പ്രിന്‍സിപ്പല്‍, ഹിന്ദി മഹാവിദ്യാലയം, നീലേശ്വരം എന്ന വിലാസത്തിലോ 9446847811 എന്ന നമ്പറിലോ ബന്ധപ്പെടാം.

കമ്പ്യൂട്ടര്‍ലാബ് ഉദ്ഘാടനംചെയ്തു

അജാനൂര്‍:
എം.എല്‍.എ.മാരുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് അജാനൂര്‍ ഗവ. ഫിഷറീസ് യു.പി. സ്‌കൂളിന് അനുവദിച്ച കമ്പ്യൂട്ടര്‍ലാബിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, അംഗങ്ങളായ എ.ചന്ദ്രന്‍, കെ.അശോകന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രവിവര്‍മന്‍, ബി.പി.ഒ. പി.ശിവാനന്ദന്‍, എ.ഹമീദ് ഹാജി, പി.ടി.എ. പ്രസിഡന്റ് കെ.ജി.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രാമായണപാരായണ മത്സരം

തൃക്കരിപ്പൂര്‍:
തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ നടക്കുന്ന രാമായണമാസാചരണത്തിന്റെ ഭാഗമായി 15-ന് രണ്ടിന് മുതിര്‍ന്നവര്‍ക്ക് രാമായണപാരായണമത്സരവും െഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രാമായണം ക്വിസ് മത്സരവും നടത്തും. ഫോണ്‍: 9446055121, 9847641360.

More Citizen News - Kasargod