ക്ഷേത്രഭൂമിയിലെ ൈകയേറ്റക്കാരെ ഒഴിപ്പിക്കാന്‍ നടപടിയില്ല

Posted on: 11 Aug 2015ചെറുവത്തൂര്‍: അന്യാധീനപ്പെട്ട ക്ഷേത്രഭൂമിയിലെ ൈകയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല. ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന ഭൂസ്വത്താണ് അന്യാധീനപ്പെട്ടത്. ഇന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ആരാധനാലയത്തിന് ക്ഷേത്രപറമ്പ് മാത്രമാണ് കാണാനുള്ളത്.
ക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന കിനാനൂര്‍ വില്ലേജിലെ റിസ. നമ്പര്‍ 225/1എ, 304/1, 299/2, 286എന്നിവയില്‍പ്പെട്ട 145 ഏക്കര്‍ ഭൂമി അനധികൃത കുടിയേറ്റക്കാരില്‍നിന്ന് ഒഴിപ്പിച്ചെടുക്കാന്‍ 2014 ഡിസംബര്‍ മാസത്തില്‍ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. എന്നാല്‍, കോടതിയുത്തരവ് വന്ന് എട്ടുമാസമായിട്ടും റവന്യൂവകുപ്പ് നടപടി സ്വീകരിച്ചില്ല.
ഉത്തരവിന്റെ പകര്‍പ്പ് സഹിതം കളക്ടര്‍ക്ക് ട്രസ്റ്റി ചെയര്‍മാന്‍
ഏഴുമാസം മുമ്പ് അപേക്ഷ നല്‍കി. അപേക്ഷ ചുവപ്പുനാടയില്‍ കുടുങ്ങിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്ന് ദേവസ്വം ഭരണകര്‍ത്താക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രി അടൂര്‍ പ്രകാശിന് ട്രസ്റ്റി ചെയര്‍മാന്‍ കെ.ആര്‍.കുഞ്ഞിരാമന്‍ നിവേദനം നല്‍കി.

More Citizen News - Kasargod