ഇന്ത്യന്‍ ബീ കോഴ്‌സ്: കേന്ദ്രസര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍

Posted on: 11 Aug 2015നീലേശ്വരം: കേന്ദ്ര സര്‍വകലാശാല അനിമല്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ഇന്ത്യന്‍ ബീ കോഴ്‌സ്-2015' അഞ്ചുദിവസത്തെ ദേശീയ ശില്പശാല തുടങ്ങി. പടന്നക്കാട് കാമ്പസ്സില്‍ കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനംചെയ്തു. ഗവേഷകരുടെ നൂതന ആശയങ്ങളും കര്‍ഷകരുടെ അനുഭവസമ്പത്തും ഒന്നിച്ചുചേരുമ്പോള്‍മാത്രമെ രാജ്യത്തിന്റെ കാര്‍ഷികമേഖല വളരുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. വിന്‍സെന്റ് മാത്യു, ഡോ. സാജന്‍ ജോസ്, അനിമല്‍ സയന്‍സ് വിഭാഗം അസി. പ്രൊഫ. ഡോ. പി.എ.സിനു, ജീനോമിക്‌സ് വിഭാഗം അസി. പ്രൊഫ. ഡോ. എം.നാഗരാജന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ ബി കോഴ്‌സിന്റെ ഭാഗമായി 'ചെറുതേനിച്ച വളര്‍ത്തല്‍ ഒരു വരുമാനമാര്‍ഗം' എന്ന വിഷയത്തില്‍ ഡോ. സാജന്‍ ജോസ് ക്ലാസെടുത്തു. ജില്ലയിലെ വിവിധഭാഗങ്ങളില്‍നിന്നുള്ള നൂറോളം കര്‍ഷകര്‍ പങ്കെടുത്ത ക്ലാസില്‍ ചെറുതേനീച്ചവളര്‍ത്തലിന്റെ അനന്തസാധ്യതകളെക്കുറിച്ച് ചര്‍ച്ചചെയ്തു. രാജ്യത്തെ വിവിധ ഗവേഷണശാലകളില്‍നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകവിദ്യാര്‍ഥികളും പങ്കെടുക്കുന്ന ശില്പശാല 14-ന് സമാപിക്കും.

More Citizen News - Kasargod