കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 11 Aug 2015കാഞ്ഞങ്ങാട്: കുട്ടികളുടെ ട്രാഫിക് പോലീസ് സംവിധാനവും റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സര്‍വീസ്രീതിയുമടക്കം കാഞ്ഞങ്ങാട്ട് ശ്രദ്ധേയമായ പദ്ധതികള്‍ നടപ്പാക്കിയ മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പേരില്‍ ഇനി ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'മാതൃഭൂമി'യും. തിങ്കളാഴ്ച ദുര്‍ഗ സ്‌കൂളില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി തുടങ്ങി. മുന്‍ നഗരസഭാ ചെയര്‍മാനും വിദ്യാഭ്യാസ പ്രവര്‍ത്തകനും സ്‌കൂള്‍ മാനേജരുമായ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ പദ്ധതി ഉദ്ഘാടനംചെയ്തു.
പദ്ധതി നടപ്പാക്കിയ കാഞ്ഞങ്ങാട് മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പ്രസിഡന്റ് കെ.വി.ശ്രീജിത്ത്രാജ്, സെക്രട്ടറി വി.വി.രാജേഷ്, ഖജാന്‍ജി ടി.ജെ.സെബാസ്റ്റ്യന്‍ എന്നിവര്‍ചേര്‍ന്ന് 'മാതൃഭൂമി' പത്രം കൈമാറി. പ്രഥമാധ്യാപകന്‍ ബി.ശ്രീഹരി ഭട്ട് അധ്യക്ഷതവഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് എം.കെ.വിനോദ്കുമാര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ വി.രവി, അധ്യാപിക രൂപാ രാജന്‍, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍, സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ ബാബു തോമസ് എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod