പ്രഥമാധ്യാപകരുടെ പ്രക്ഷോഭത്തിന് പിന്തുണ

Posted on: 11 Aug 2015കാസര്‍കോട്: ജോലിഭാരത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകര്‍ 11 മുതല്‍ നടത്തുന്ന പ്രക്ഷോഭത്തിന് ടീച്ചേഴ്‌സ് മൂവ്‌മെന്റ് ഫോര്‍ ദ റൈറ്റ് റ്റു ടീച്ച് സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
പ്രൈമറി പ്രഥമാധ്യാപകരുടെ അവസ്ഥ ദയനീയമാണെന്ന് കമ്മിറ്റി വിലയിരുത്തി. അഡ്മിനിസ്‌ട്രേഷന്‍ ജോലിക്കുപുറമെ ആഴ്ചയില്‍ 35 പിരിയഡ് ക്ലാസ് പ്രഥമാധ്യാപകര്‍ എടുക്കണം. ഉച്ചക്കഞ്ഞി, മേളകളുടെ സംഘാടനം, ബി.ആര്‍.സി. അധികൃതരുടെ നിരവധി പരിപാടികള്‍ -വിവരശേഖരണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സ്‌കൂളുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയെല്ലാം ഉത്തരവാദിത്ത്വം പ്രഥമാധ്യാപകരുടെ തലയിലാണ്.
സംഘടനാഭേദം മറന്ന് ജില്ലാ പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഹൈസ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, പ്രോഗ്രസ്സീവ് ടീച്ചേഴ്‌സ് ഫോറം എന്നീ സംഘടനകളുടെ സംയുക്തയോഗം പിന്തുണച്ചു. കെ.രവി അധ്യക്ഷത വഹിച്ചു. എം.വി.തങ്കച്ചന്‍, പി.മുളീധരന്‍, കെ.പി.സതീശന്‍, വി.ഇ.കുഞ്ഞനന്തന്‍, കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod