ജോണ്‍സണും ശോഭയും മികച്ച ക്ഷീരകര്‍ഷകര്‍

Posted on: 11 Aug 2015ചെറുവത്തൂര്‍: പുങ്ങംചാല്‍ ക്ഷീരസംഘത്തിലെ പി.ജെ.ജോണ്‍സണെയും കാലിച്ചാമരം ക്ഷീരസംഘത്തിലെ പി.ശോഭയെയും മികച്ച ക്ഷീരകര്‍ഷകരായി തിരഞ്ഞെടുത്തു. പാലാവയലയിലെ കെ.ജെ.ദിലീപാണ് മികച്ച യുവകര്‍ഷകന്‍. 87-കാരനായ മാണിയാട്ടെ എ.കണ്ണനാണ് പ്രായംചെന്ന ക്ഷീരകര്‍ഷകന്‍.
ഏറ്റവും ഗുണമേന്മയുള്ള പാല്‍ സംഭരിച്ചത് വെങ്ങാട്ട് ക്ഷീരസംഘമാണ്. കൂടുതല്‍ പാല്‍ വില ലഭിച്ചത് നെല്ലിക്കാല്‍ സംഘത്തിനും. 3,63,596 ലിറ്റര്‍ പാല്‍ സംഭരിച്ച ആപ്‌കോസ് സംഘം നര്‍ക്കിലക്കാട്ടാണ്. 3,47,847 ലിറ്റര്‍ പാല്‍ ശേഖരിച്ച് മികച്ച പരമ്പരാഗത സംഘമായത് തൃക്കരിപ്പൂരാണ്. ക്ഷീര കാര്‍ഷിക മേഖലയില്‍ മികവുപുലര്‍ത്തിയവരെ ആഗസ്ത് 13-ന് ഓലാട്ട് നടക്കുന്ന ക്ഷീരകര്‍ഷക സംഗമത്തില്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

More Citizen News - Kasargod