സി.ഒ.എ. സംസ്ഥാന കണ്‍വെന്‍ഷന്‍: സംഘാടകസമിതിയായി

Posted on: 11 Aug 2015കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റര്‍ അസോസിയേഷന്‍ കെ.സി.സി.എല്‍. സംസ്ഥാന സംരംഭക കണ്‍വെന്‍ഷന്‍ അടുത്തമാസം 12-ന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടക്കും. സംഘാടകസമിതി രൂപവത്കരണയോഗം ഇ.ചന്ദ്രശേഖരന്‍ എ.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍.എച്ച് അന്‍വര്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി.എല്‍. എം.ഡി. എ.ആര്‍.ഹരിദാസ്, സി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ശിവദാസ്, ട്രഷറര്‍ എം.രാധാകൃഷ്ണന്‍, കെ.സി.സി.എല്‍. ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ്, ഡയറക്ടര്‍മാരായ കെ.വിജയകൃഷ്ണന്‍, മോഹനകൃഷ്ണന്‍, പി.പി.സുരേഷ് കുമാര്‍, ശശികുമാര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.പ്രമോദ്, സി.സി.എന്‍. എം.ഡി. ടി.വി.മോഹനന്‍, സി.സി.എന്‍. വൈസ് ചെയര്‍മാന്‍ കെ.പ്രദീപ്കുമാര്‍, ജില്ലാ ട്രഷറര്‍ ലോഹിതാക്ഷന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സജീവന്‍, ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര, സെക്രട്ടറി സതീഷ് കെ.പാക്കം എന്നിവര്‍ സംസാരിച്ചു. പി.കരുണാകരന്‍ എം.പി. മുഖ്യരക്ഷാധികാരിയായും എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ എന്നിവരെ രക്ഷാധികാരികളായും എന്‍.എച്ച്.അന്‍വറെ ചെയര്‍മാനായും എ.ആര്‍.ഹരിദാസിനെ കണ്‍വീനറായും തിരഞ്ഞെടുത്തു.

More Citizen News - Kasargod