മലയോരത്ത് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍

Posted on: 11 Aug 2015രാജപുരം: മലയോരത്ത് രണ്ടുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണം കണ്ടത്തി. പനത്തടി പഞ്ചായത്തിലെ രണ്ടുപേര്‍ക്കാണ് രോഗലക്ഷണം കണ്ടത്തിയതെന്നും ഒരാള്‍ കുട്ടിയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തൊണ്ടയിലെ സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് പാണത്തൂര്‍ അരിപ്രോഡിലും മാലോത്തും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. മലയോരത്ത് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ രോഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്ന് പാണത്തൂര്‍ പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ എസ്.ബാബു പറഞ്ഞു.

More Citizen News - Kasargod