കയ്യാര്‍ കിഞ്ഞണ്ണറൈയ്ക്ക് സ്മാരകം പണിയണം, മുഖ്യമന്ത്രിക്ക് കുട്ടികളുടെ കത്ത്‌

Posted on: 11 Aug 2015കാഞ്ഞങ്ങാട്: കന്നട കവിയും സ്വാതന്ത്ര്യസമര സേനാനിയും േദശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ കയ്യാര്‍ കിഞ്ഞണ്ണറൈയ്ക്ക് ഉചിതമായ സ്മാരകം പണിയണമെന്ന് ആവശ്യപ്പെട്ട് അരയി ഗവ.യു.പി. സ്‌കൂള്‍ കുട്ടികള്‍ കേരളാ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കവിക്ക് പ്രണാമമര്‍പ്പിച്ച് സ്‌കൂളില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ കുട്ടികള്‍ തയ്യാറാക്കിയ കത്തുകള്‍ പി.ടി.എ. പ്രസിഡന്റും പോസ്റ്റുമാനുമായ പി.രാജന് കൈമാറി. പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമര സേനാനി, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മാതൃകാ അധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, ഗാന്ധിയന്‍ തുടങ്ങി ജീവിതത്തില്‍ ഇടപെട്ട മേഖലകളിലെല്ലാം സ്വന്തം കൈയൊപ്പ് രേഖപ്പെടുത്തിയ മഹാകവിയെയാണ് നഷ്ടമായതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. ടി.ഖാലിദ്, എസ്.സി.റഹ്മത്ത്, കെ.പി.സൈജു, ശോഭന കൊഴുമ്മല്‍, കെ.വനജ, പി.ബിന്ദു, എ.വി.ഹേമാവതി, സിനി എബ്രഹാം, എം.ശരത്, ടി.ഷീബ, ടി.വി.രസ്‌ന, ടി.വി.സവിത, എ.സുധീഷ്ണ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod