എടാട്ടുമ്മല്‍ സുഭാഷ് ക്ലബ്ബിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

Posted on: 11 Aug 2015തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ സുഭാഷ് സ്‌പോര്‍ട്‌സ് ആന്‍ഡ് വില്ലേജ് റിക്രിയേഷന്‍ ക്ലബ്ബിനുനേരെ വീണ്ടും സമൂഹവിരുദ്ധരുടെ ആക്രമണം. ക്ലബ് ഓഫീസിന്റെ മുന്‍ഭാഗത്തെ മൂന്ന് ജനലുകളുടെ ചില്ലുകള്‍ തകര്‍ത്തു. ക്ലബ്ബിന്റെ വാര്‍ഷികാഘോഷം തിരുവോണനാളില്‍ നടത്താനുള്ള ഒരുക്കത്തിനിടെയാണ് രണ്ടാം തവണയും ക്ലബ്ബിനുനേരെ ആക്രമണമുണ്ടായത്. ആദ്യതവണ കെട്ടിടത്തിന്റെ താഴത്തെനിലയിലുള്ള മുഴുവന്‍ ജനലുകളും തകര്‍ത്തിരുന്നു. ബൈക്കിലെത്തിയ സംഘമാണ് അന്നത്തെ ആക്രമത്തിന് പിന്നിലെന്ന് സൂചനലഭിച്ചിരുന്നുവെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചന്തേര പോലീസില്‍ പരാതി നല്കി.

More Citizen News - Kasargod