സി.പി.ഐ. കാല്‍നട പ്രചാരണജാഥ നടത്തി

Posted on: 11 Aug 2015തൃക്കരിപ്പൂര്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കുമെതിരെ സി.പി.ഐ. നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ലോക്കല്‍ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഇടയിലക്കാട്ട് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം എ.അമ്പൂഞ്ഞി ഉദ്ഘാടനംചെയ്തു. എം.വിജയന്‍ അധ്യക്ഷതവഹിച്ചു. കെ.മധുസൂദനന്‍ സ്വാഗതംപറഞ്ഞു.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജില്ലാ എക്‌സിക്യൂട്ടീവംഗം എം.അസിനാര്‍, മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍, പി.കുഞ്ഞമ്പു, ജാഥാലീഡര്‍ എം.ഗംഗാധരന്‍, െഡപ്യൂട്ടി ലീഡര്‍ കെ.സവിത. കെ.വി.ഗോപാലന്‍, കെ.മനോഹരന്‍, കെ.ശേഖരന്‍, കെ.വി.രാമകൃഷ്ണന്‍, പി.സദാനന്ദന്‍, എം.വി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആയിറ്റി, പേക്കടം, ഉദിനൂര്‍, നടക്കാവ്, മൈത്താണി, കൊയോങ്കര, ചൊവ്വേരിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിച്ചു. സമാപന പൊതുയോഗം ജില്ലാസെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനംചെയ്തു. പി.കുഞ്ഞമ്പു അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod