പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്പ

Posted on: 11 Aug 2015കാസര്‍കോട്: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതിക്ക് കീഴില്‍ 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിന് പട്ടികജാതി യുവതീ യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 18നും 50നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 35,000 രൂപയില്‍ കവിയാന്‍ പാടില്ല. മൂന്ന് ലക്ഷം രൂപ വരെയുള്ള ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. മൂന്ന് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് വസ്തു ജാമ്യം ഹാജരാക്കണം. അഞ്ച് ലക്ഷം വരെയുള്ള വായ്പത്തുകയ്ക്ക് ആറ് ശതമാനം പലിശ നിരക്കും അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് എട്ട് ശതമാനം പലിശ നിരക്കും അഞ്ച് വര്‍ഷ കാലയളവിനുള്ളില്‍ അടച്ചു തീര്‍ക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ കാഞ്ഞങ്ങാട് കോട്ടച്ചേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2204580.

More Citizen News - Kasargod