പകര്‍ച്ചവ്യാധി നിയന്ത്രണം: മൂന്നാംഘട്ടം തുടങ്ങി

Posted on: 11 Aug 2015ബോവിക്കാനം: മൂന്നാംഘട്ട പകര്‍ച്ചവ്യാധിനിയന്ത്രണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മൂന്നാംഘട്ട പരിപാടിയുടെ ഭാഗമായി വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നടത്തും. വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ അഞ്ചുസംഘങ്ങള്‍വീതം ആഗസ്ത് 15-വരെ ഗൃഹസന്ദര്‍ശനം നടത്തുകയും ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുകുയും ചെയ്യും.
യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ബി.എം.പ്രദീപ് അധ്യക്ഷതവഹിച്ചു. മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി ഡോ. എ.പി.ദിനേശ്കുമാര്‍, ഡോ. ഇ.മോഹനന്‍, ഡോ. ദിവാകര റായ്, പി.ജി.രാജീവ് എന്നിവര്‍ സംസാരിച്ചു.

ഫയല്‍ അദാലത്ത്

കാസര്‍കോട്:
കാസര്‍കോട് നഗരസഭയിലെ റവന്യു വിഭാഗത്തിലെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ആഗസ്ത് 18-ന് രാവിലെ 11 മുതല്‍ നഗരസഭ വനിതാഭവന്‍ മിനിഹാളില്‍ ഫയല്‍ അദാലത്ത് നടത്തും. ഇതുവരെ തിര്‍പ്പാക്കാത്ത അപേക്ഷകളുണ്ടെങ്കില്‍ അപേക്ഷകര്‍ 13-ന് മൂന്നുമണിക്കകം നഗരസഭാ റവന്യു ഓഫീസര്‍ മുമ്പാകെ രേഖാമൂലം പരാതി സമര്‍പ്പിക്കണം

More Citizen News - Kasargod