വിദേശപഠനത്തിന് പലിശ സബ്‌സിഡി

Posted on: 11 Aug 2015കാസര്‍കോട്: പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉന്നതപഠനത്തിന് പലിശസബ്‌സിഡിയോടെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡോ. അംബേദ്കര്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം ഓഫ് ഇന്ററസ്റ്റ് സബ്‌സിഡി ഓണ്‍ എഡ്യൂക്കേഷന്‍ ലോണ്‍ ഫോര്‍ ഓവര്‍സീസ് സ്റ്റഡി ഫോര്‍ ഒ.ബി.സി., ഇ.ബി.സി. എന്നാണ് പദ്ധതിയുടെ പേര്. മറ്റു പിന്നാക്ക വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന തൊഴില്‍ ലഭിക്കുന്നതിന് സഹായകമായി വിദേശത്ത് ഉന്നതപഠനത്തിന് പലിശ സബ്‌സിഡി അനുവദിക്കുന്ന പദ്ധതിയാണിത്. കനറാ ബാങ്കാണ് നോഡല്‍ ബാങ്ക്.

More Citizen News - Kasargod