നെഹ്രു യുവകേന്ദ്ര അവാര്‍ഡ് നല്കുന്നു

Posted on: 11 Aug 2015കാസര്‍കോട്: മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബുകള്‍ക്കും മഹിളാ സമാജങ്ങള്‍ക്കും നെഹ്രു യുവകേന്ദ്ര അവാര്‍ഡ് നല്കുന്നു. കലാ- കായികരംഗത്തെ പ്രവര്‍ത്തനത്തിനു പുറമേ ആരോഗ്യ കുടുംബക്ഷേമം, പരിസ്ഥിതി ശുചിത്വ പരിപാലനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വനിതാ ശാക്തീകരണം, തൊഴില്‍ പരിശീലനം, സംരംഭങ്ങള്‍, പൊതുമുതല്‍ നിര്‍മ്മാണം, സാമൂഹ്യക്ഷേമം, പൊതുപരിപാടികളിലെ പങ്കാളിത്തം എന്നീ മേഖലകളിലെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണ് കളക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നിര്‍ണയിക്കുക. ജില്ലാതലത്തില്‍ 25,000 രൂപയും സംസ്ഥനതലത്തില്‍ ഒരു ലക്ഷം രൂപയും ദേശീയ തലത്തില്‍ അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കും. സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് നെഹ്രു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച സംഘടനകള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും കാസര്‍കോട് സിവില്‍ സ്റ്റേഷനിലുള്ള നെഹ്രു യുവകേന്ദ്രയുടെ ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്ത് 20-ന് ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്രു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് 671123 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04994 255144, 256812.

More Citizen News - Kasargod