പബ്ലിക് സര്‍വന്റ്‌സ് സഹകരണസംഘം ശാഖ ഉദ്ഘാടനം 17-ന്‌

Posted on: 11 Aug 2015കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ ഏഴാമത് ശാഖ 17-ന് മുള്ളേരിയയില്‍ പ്രവര്‍ത്തനം തുടങ്ങും. മുള്ളേരിയ ഗണേശ് കോംപ്ലക്‌സില്‍ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്യും. സംഘം സുവര്‍ണജൂബിലി ആഘോഷിക്കുന്നവേളയിലാണ് പുതിയശാഖ തുടങ്ങുന്നത്. ഇതോടൊപ്പം പുലിക്കുന്ന് ചന്ദ്രഗിരി റോഡില്‍ ഹെഡ് ഓഫീസ് നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. മുള്ളേരിയ ശാഖയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ആദ്യനിക്ഷേപം സ്വീകരിക്കും. സംഘം പ്രസിഡന്റ് വി.രവീന്ദ്രന്‍, സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി, ഡയറക്ടര്‍ ടി.കെ.രാജശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കളക്ടറേറ്റ് ഉപരോധം നാളെ

കാസര്‍കോട്:
ഭൂരഹിതരില്ലാത്തകേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഭൂമിയില്ലാത്തവരെ വഞ്ചിക്കുകയാണുണ്ടായതെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ബുധനാഴ്ച കളക്ടറേറ്റ് ഉപരോധിക്കും. ഉപരോധം സംസ്ഥാന സെക്രട്ടറി ശശി പന്തളം ഉദ്ഘാടനംചെയ്യും. സി.എച്ച്.മുത്തലിബ്, സി.എച്ച്.ബാലകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സ്വലാത്ത് മജ്‌ലിസ് നാളെ

കാസര്‍കോട്:
മടവൂര്‍ മഖാം ശരീഫ് കാസര്‍കോട് ജില്ലാ പ്രചാരണവിഭാഗത്തിന്റെ നേതൃത്വത്തില്‍ സി.എം.വലിയുല്ലാഹിയുടെ 25-ാം ആണ്ട് നേര്‍ച്ചയും സ്വലാത്ത് മജ്‌ലിസും ബുധനാഴ്ച രാവിലെ ഒമ്പതിന് കാസര്‍കോട് അബൂബക്കര്‍ സിദ്ധീഖ് മസ്ജിദില്‍ നടക്കും. അനുസ്മരണപ്രഭാഷണം, സ്വലാത്ത് മജ്‌ലിസ്, മൗലിദ്പാരായണം എന്നിവയുണ്ടാകും.

More Citizen News - Kasargod