യുദ്ധവിരുദ്ധ റാലി നടത്തി

Posted on: 11 Aug 2015രാജപുരം: കോടോത്ത് അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസ്, സാമൂഹികശാസ്ത്ര ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ നേതൃത്വത്തില്‍ ഹിരോഷിമ-നാഗസാക്കിദിനത്തിന്റെ ഭാഗമായി ഒടയംചാലിലേക്ക് യുദ്ധവിരുദ്ധറാലി നടത്തി. പി.വി.ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി.കേളു അധ്യക്ഷതവഹിച്ചു. എം.ശാന്തിഭൂഷണ്‍, സി.സി.ഷാജു, എസ്.ആശ, ടി.ഷംസുദീന്‍, ആശ മെര്‍ലിന്‍തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod