നൈപുണ്യ വികസന പരിപാടിക്ക് നാളെ തുടക്കം

Posted on: 11 Aug 2015കാസര്‍കോട്: കാസര്‍കോട് ഡയറ്റിന്റെ പഞ്ചവത്സര പദ്ധതിയായ-ട്വീറ്റ് (ട്രാന്‍സാക്ടിങ് വര്‍ക്ക് എജ്യുക്കേഷന്‍ എഫക്ടീവിലി എമങ് ടീച്ചേഴ്‌സ്) അധ്യാപകര്‍ക്കുള്ള മൂന്നാംഘട്ട പരിശീലനം ബുധനാഴ്ച തുടങ്ങും. ബുധനാഴ്ച രാവിലെ ഒന്‍പതര മുതല്‍ ചന്തേര ബി.ആര്‍.സിയിലാണ് പരിപാടി. തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി.വി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ചെറുവത്തൂര്‍ ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
13-ന് ചിറ്റാരിക്കാല്‍, ബേക്കല്‍ എന്നിവിടങ്ങളിലും 17-ന് ഹൊസ്ദുര്‍ഗിലും 18-ന് മഞ്ചേശ്വരത്തും കുമ്പളയിലും 19-ന് കാസര്‍കോട്ടും പരിശീലനം നടക്കും. 19-ന് കാസര്‍കോട്ട് നടക്കുന്ന പരിശീലന സമാപനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod