ബൈത്തു റഹ്മ താക്കോല്‍ കൈമാറി

Posted on: 11 Aug 2015കാസര്‍കോട്: ദുബായ് കാസര്‍കോട് നിയോജകമണ്ഡലം കെ.എം.സി.സി.യുടെ നാലാമത് ബൈത്തു റഹ്മയുടെ താക്കോല്‍ദാനം നടത്തി. യു.എ.ഇ. കെ.എം.സി.സി. ദേശീയ ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര താക്കോല്‍ കൈമാറി. ഇബ്രാഹിം ചാലക്കുന്ന് ഏറ്റുവാങ്ങി.
മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന ചടങ്ങ് നഗരസഭാധ്യക്ഷന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനംചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എല്‍.എ.മഹമൂദ് ഹാജി അധ്യക്ഷതവഹിച്ചു. സലാം കന്യപ്പാടി, സി.ടി.അഹമ്മദലി, എ.അബ്ദുള്‍ റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., എ.എ.ജലീല്‍, ഹാഷിം കടവത്ത്, എം.എം.കടവത്ത്, ബി.കെ.സമദ്, മൊയ്തീന്‍ കൊല്ലമ്പാടി, അഡ്വ. വി.എം.മുനീര്‍, ഹമീദ് ബെദിര, ഹാരിസ് ചൂരി, കെ.എം.അബ്ദുള്‍ റഹ്മാന്‍, കെ.എം.ബഷീര്‍, മുജീബ് കമ്പാര്‍, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കട്ട എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod