1008 ഇളനീര്‍ അഭിഷേകവും പരിഹാരക്രിയകളും

Posted on: 11 Aug 2015മല്ലികാര്‍ജുനക്ഷേത്ര ജീര്‍ണോദ്ധാരണം


കാസര്‍കോട്:
പ്രശസ്തമായ മല്ലികാര്‍ജുനക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണത്തിന് മുന്നോടിയായി പരിഹാരക്രിയകള്‍ 21 മുതല്‍ 23 വരെ നടക്കും. ഉച്ചില പദ്മനാഭ തന്ത്രികളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍. ഇതിന്റെഭാഗമായി 23-ന് രാവിലെ എട്ടുമണി മുതല്‍ 1008 ഇളനീര്‍ അഭിഷേകവും 10-ന് മഹാമൃത്യുഞ്ജയ ഹോമവും ഉച്ചയ്ക്ക് 12-ന് അന്നദാനവും നടക്കും. ഇളനീര്‍ അഭിഷേകത്തിന് ഭക്തജനങ്ങളുടെ വീടുകളില്‍നിന്ന് ഒരു ഇളനീര്‍വീതം 22-ന് വൈകിട്ട് ആറുമണിക്കുമുമ്പ് എത്തിക്കണമെന്ന് ക്ഷേത്രം ജീര്‍ണോധാരണസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം ജീര്‍ണോധാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള നിധിശേഖരണത്തിനും 23-ന് തുടക്കംകുറിക്കും.
അഷ്ടമംഗല്യപ്രശ്‌നത്തില്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍, തീര്‍ഥമണ്ഡപം, ചുറ്റമ്പലം എന്നിവ പൂര്‍ണമായി നവീകരിക്കണമെന്ന് തെളിഞ്ഞിരുന്നു. ഇതോടാപ്പം കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കണമെന്നും തെളിഞ്ഞു. ആഗസ്ത് മുതല്‍ 20 മാസത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കി ബ്രഹ്മകലശോത്സവം നടത്തണമെന്നാണ് അഷ്ടമംഗല്യപ്രശ്‌നത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ജീര്‍ണോധാരണസമിതി അധ്യക്ഷന്‍ ഡോ. കെ.അനന്തകമത്ത്,വര്‍ക്കിങ് പ്രസിഡന്റ് രാംപ്രസാദ്, ഉപാധ്യക്ഷന്മാരായ ദിനേശ് മടപ്പുര, സി.വി.പൊതുവാള്‍, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. ബി.കരുണാകരന്‍, പ്രാധാന കാര്യദര്‍ശി അഡ്വ.പി.മുരളീധരന്‍, എന്‍.സതീശ്, എം.ടി.രാമനന്ദ ഷെട്ടി, വൈ.വി.ശ്രീകാന്ത് എന്നിവര്‍ പത്രസമ്മളേനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod