യുവജനതാദള്‍ പ്രതിരോധജ്വാല ഒരുക്കി

Posted on: 10 Aug 2015കാഞ്ഞങ്ങാട്: വര്‍ഗരഹിത-വര്‍ഗീയരഹിത സമൂഹത്തിനായ് എന്ന മുദ്രാവാക്യവുമായി യുവജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് പ്രതിരോധജ്വാല ഒരുക്കി. പരിപാടിയുടെ ഭാഗമായി പി.സ്മാരകത്തില്‍ കണ്‍വെന്‍ഷനും പുതിയകോട്ട മാന്തോപ്പ് മൈതാനത്ത് പൊതുയോഗവും നടന്നു.
മാന്തോപ്പ് മൈതാനത്ത് നടന്ന പൊതുയോഗം ജനതാദള്‍ (യു) സംസ്ഥാന സീനിയര്‍ വൈ. പ്രസിഡന്റ് പി.കോരന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍, ടി.അജിത, നഗരസഭാധ്യക്ഷ കെ.ദിവ്യ, വി.വി.കൃഷ്ണന്‍, ഇ.വി.ഗണേശന്‍, എം.സുന്ദരന്‍, ഗിരീഷ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod