സി.പി.ഐ. കാല്‍നട പ്രചാരണജാഥ നടത്തി

Posted on: 10 Aug 2015പൊയിനാച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐ.യുടെ നേതൃത്വത്തില്‍ ചെമ്മനാട് പഞ്ചായത്തുതല കാല്‍നട പ്രചാരണജാഥ നടത്തി.
ഞായറാഴ്ച രാവിലെ പരവനടുക്കത്ത് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ജാഥ ഉദ്ഘാടനംചെയ്തു. എട്ട് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. പൊയിനാച്ചിയില്‍ വൈകുന്നേരം നടന്ന സമാപനയോഗം സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ.ശശിധരന്‍ അധ്യക്ഷതവഹിച്ചു. ഇ.കെ.മാസ്റ്റര്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, അഡ്വ. വി.സുരേഷ്ബാബു, വി.രാജന്‍, എം.തുളസീധരന്‍, രാജേഷ് ബേനൂര്‍, ഇ.മാലതി, കെ.കൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍, വി.പി.അഗ്ഗിത്തായ, എം.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod