വയനാട്ടുകുലവന്‍ തെയ്യംകെട്ട്: കമ്മിറ്റി രൂപവത്കരിച്ചു

Posted on: 10 Aug 2015ഉദുമ: ഉദുമ കപ്പണക്കാല്‍ തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിനുള്ള കമ്മിറ്റി രൂപവത്കരിച്ചു. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. തറവാട് കമ്മിറ്റി പ്രസിഡന്റ് കുണിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി.ശ്രീധരന്‍, കെ.ബാബു കൊക്കാല്‍, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ പാലക്കുന്ന് ഭഗവതിക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ.ബാലകൃഷ്ണന്‍, എ.ബാലകൃഷ്ണന്‍ നായര്‍, പി.വി.അശോക് കുമാര്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, രാജന്‍ പെരിയ, നാരായണന്‍ ചൂരിത്തോട്, കണ്ണന്‍കുഞ്ഞി, കേവീസ് ബാലകൃഷ്ണന്‍, സി.മാധവന്‍, കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എസ്.പി.അബ്ദുല്ലയും യോഗത്തില്‍ സംസാരിച്ചു.
തെയ്യംകെട്ട് കമ്മിറ്റി ചെയര്‍മാനായി സി.എച്ച്.നാരായണനെയും വര്‍ക്കിങ് ചെയര്‍മാനായി അഡ്വ. കെ.ബാലകൃഷ്ണനെയും ട്രഷററായി നാരായണന്‍ ബക്കാറിനെയും തിരഞ്ഞെടുത്തു. രണ്ടായിരത്തോളം ആളുകള്‍ യോഗത്തില്‍ സംബന്ധിച്ചു. 97 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ തെയ്യംകെട്ട് നടക്കുന്നത്. 2016 ഏപ്രില്‍ 5, 6, 7 തീയതികളിലാണ് തെയ്യംകെട്ട്.

More Citizen News - Kasargod