രാമായണമാസാചരണം: ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപനം

Posted on: 10 Aug 2015പൊയിനാച്ചി: ബട്ടത്തൂര്‍ ദേവന്‍ പൊടിച്ചപാറ അര്‍ധനാരീശ്വരക്ഷേത്രത്തില്‍ രാമായണമാസാചരണ പരിപാടി ആഗസ്ത് 16-ന് ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും.
വൈകുന്നേരം 4.30ന് ക്ഷേത്രത്തില്‍ ശ്രീരാമപൂജ നടക്കും. തുടര്‍ന്ന് രാമായണമാസ വൃക്ഷത്തൈനടല്‍, അഞ്ചുമണിക്ക് ശ്രീരാമപട്ടാഭിഷേകം, രാത്രി ഏഴിന് അര്‍ധനാരീശ്വരന് വിശേഷാല്‍പൂജയും ഉണ്ടാകും.

കരമ്പലക്കാലില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട്

പൊയിനാച്ചി:
പാലക്കുന്ന് ഭഗവതിക്ഷേത്രത്തിന്റെ പൊയിനാച്ചി-കൂട്ടപ്പുന്ന പ്രാദേശികസമിതിയില്‍പ്പെട്ട കരിമ്പാലക്കാല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ 2016-ല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം നടത്തും. ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം ആഗസ്ത് 15-ന് രാവിലെ 10ന് തറവാട്ടില്‍ നടക്കും.

More Citizen News - Kasargod